Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Meeting

Malappuram

വൈ​എം​സി​എ വാ​ർ​ഷി​ക യോ​ഗ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി

മ​ല​പ്പു​റം: മ​ല​പ്പു​റം വൈ​എം​സി​എ​യും സ​ബ് റീ​ജണും സം​യു​ക്ത​മാ​യി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും എ​ഡ്യു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി.

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു.
മ​ല​പ്പു​റം സെ​ന്‍റ് ജോ​ണ്‍ ലൂ​ഥ​റ​ൻ പ​ള്ളി​യി​ൽ ന​ട​ന്ന യോ​ഗം കോ​ർ എ​പ്പി​സ്കോ​പ്പ റ​വ. മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ മ​ല​പ്പു​റം സ​ബ് റീ​ജൺ ചെ​യ​ർ​മാ​ൻ സി.​എ​സ്. റെ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​പ്പു​റം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എ.​ജെ.​ആ​ന്‍റ​ണി, സെ​ന്‍റ് ജോ​ണ്‍ ലൂ​ഥ​റ​ൻ പ​ള്ളി വി​കാ​രി ഫാ. ജോ​ബി​ൻ ജി. ജോ​ണ്‍, വൈ​എം​സി​എ യൂ​ത്ത് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജു പ​പ്പു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷാ​ജു ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ബി​ജു​മാ​ത്യു, സ​ബ് റീ​ജൺ വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ ലി​ല്ലി ആ​ന്‍റ​ണി, മ​നോ​ജ് ജോ​സ്, എ​സ്. ദാ​നം, മോ​ഹ​ൻ ജോ​ർ​ജ്, സീ​മ ഷാ​ല​റ്റ് ജോ​ർ​ജ്, മാ​ത്യു ജോ​ണ്‍, ഗ്ലാ​ഡ്സ്റ്റി​ൻ സ​ന്തോ​ഷ്, കെ.​വി. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

കോ​ട്ട​യം ക്ല​ബിന്‍റെ വാ​ർ​ഷിക യോ​ഗ​വും  ഭാ​ര​വാ​ഹി​ തെ​ര​ഞ്ഞെ​ടു​പ്പും നടത്തി

ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തിന്‍റെ അ​ക്ഷ​ര ന​ഗ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന കോ​ട്ട​യം പ​ട്ട​ണ​മു​ൾ​പ്പെ​ടു​ന്ന കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ൺ പ​ട്ട​ണ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​നാ​യ കോ​ട്ട​യം ക്ല​ബിന്‍റെ 2026 ലെ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പും പോ​യ വ​ർ​ഷ​ത്തെ വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ഫെ​ബ്രു​വ​രി 22 നു ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ അ​പ്ന ബ​സാ​ർ ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു ജ​ന​റ​ൽ ബോ​ഡി​യും തെര​ഞ്ഞെ​ടു​പ്പും ന​ട​ത്തപ്പെട്ടു.

മാ​ത്യു കു​ര്യാ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ​വ​ര്ക്കും സു​ഗു ഫി​ലി​പ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി ഷി​ബു കെ ​മാ​ണി വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ജി കോ​ര വാ​ർ​ഷീ​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ മാ​ത്യു ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് ജ​ന​റ​ൽ ബോ​ഡി വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും ഐ​ക്യ​ക​ണ്ടേ​ന പാ​സാക്കു​ക​യും ചെ​യ്തു.

പ്ര​സി​ഡ​ന്‍റായി സു​ഗു ഫി​ലി​പ്പി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മാ​ത്യു കു​ര്യാ​ക്കോ​സി​നെ​യും റോ​സെ​നി ഷോ​ണി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ല​തീ​ഷ് കൃ​ഷ്ണ​നെ​യും ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യി ബി​ബി പാ​റ​യി​ലി​നെ​യും ട്ര​ഷ​റാ​യി ജോ​ജി ഈ​പ്പ​നെ​യും ജോ​യി​ന്റ് ട്ര​ഷ​റ​റാ​യി ബി​ജു ശി​വ​നെ​യും ഓ​ഡി​റ്റ​റാ​യി അ​ജി കോ​ര​യെ​യും പി ​ആ​ർ ഓ ​യാ​യി എ​സ കെ ​ചെ​റി​യ​നെ​യും ഐ​ക്യ​ക​ണ്ടേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി ഷി​ബു കെ ​മാ​ണി, പി ​സി ജോ​ർ​ജ് എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി സ്റ്റീ​ഫ​ൻ ഫി​ലി​പ്പോ​സ്, സു​ജി ജോ​ൺ, വ​ന്ന​ല പോ​ത്ത​ൻ, തോ​മ​സ് സ്ക​റി​യ, ഷോ​ൺ തോ​മ​സ്‌
, എ​ബ്ര​ഹാം കു​ര്യാ​ക്കോ​സ് (ബെ​ന്നി), ജൂ​ബി തോ​മ​സ്, സ​ജീ​വ് ജേ​ക്ക​ബ്, ബി​ജോ​യ് തോ​മ​സ്, മ​ധു ചേ​രി​ക്ക​ൽ എ​ന്നി​വ​രെ​യും വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ളാ​യി ടി​സി​യാ ഷി​ബു, മ​റി​യാ​മ്മ ജോ​ർ​ജ്, മ​റി​യ സ്ക​റി​യ, ഡോ. ​ടോ​ൺ​സി ഈ​പ്പ​ൻ, ആ​ൻ​സി ജോ​ൺ, ശാ​ന്ത​മ്മ പോ​ത്ത​ൻ സു​ജ ബെ​ന്നി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഹൂ​സ്റ്റ​ണി​ലെ ക​ലാ സാ​ഹി​ത്യ രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​ണ് പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെര​ഞ്ഞെ​ടു​ത്ത സു​ഗു ഫി​ലി​പ്പ്. അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നും മി​മി​ക്രി​കാ​ലാ​കാ​ര​നും കു​ടി​യാ​ണ​ദ്ദേ​ഹം. മാ​ഗി​ന്‍റെ സ​ജ്ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ് സെ​ക്ര​ട്ട​റി​യാ​യി തെര​ഞ്ഞെ​ടു​ത്ത ല​തീ​ഷ് കൃ​ഷ്ണ​ൻ.

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഹൂ​സ്റ്റണി​ൽ വ​ള​രെ സ​ജ്ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് കോ​ട്ട​യം ക്ല​ബ്. നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം നി​ര​വ​ധി ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ട്ടി​ൽ ഇ​തി​നോ​ട​കം ചെ​യ്തി​ട്ടു​ണ്ട്.

വ​രും കാ​ല​ങ്ങ​ളി​ൽ ക്ല​ബി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ക​യു​ണ്ടാ​യി. ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കു​ന്ന രീ​തി​യി​ൽ പ്ര​വൃ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ഗു ഫി​ലി​പ്പ് ഉ​റ​പ്പു​ന​ൽ​ക​യു​ണ്ടാ​യി.

 

 

NRI

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം പൊ​തു​യോ​ഗം സംഘടിപ്പിച്ചു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ 51-ാമത് പൊ​തു​യോ​ഗം ഫ്രാ​ങ്ക്ഫ​ർ​ട്ട് നോ​ര്‍​ത്ത് വെ​സ്റ്റ് സെ​ൻ​ട്ര​ത്തി​ലെ സാ​ൽ ബൌ ​ടി​റ്റൂ​സ് ഫോ​റ​ത്തി​ല്‍ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ൻ പോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി.

പ്ര​സി​ഡ​ന്‍റിന്‍റെ സ്വാ​ഗ​ത​ത്തി​നു ശേ​ഷം സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള 2025ലെ ​വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ര​തീ​ഷ് മേ​ട​മേ​ൽ വാ​ര്‍​ഷി​ക വ​ര​വുചെല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തുച​ർ​ച്ച​യി​ൽ സ​മാ​ജ​ത്തി​ന്‍റെ 2025ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​യി​രു​ന്നു എ​ന്നും പ്ര​ത്യേ​കി​ച്ച് 55-ാം വാ​ർ​ഷി​കാ​ഘോ​ഷം വ​ള​രെ ന​ന്നാ​യി​രു​ന്നു എ​ന്നും എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2026ലെ ​പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡി​പി​ന്‍ പോ​ള്‍ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ൽ (ട്ര​ഷ​റര്‍), വ​നി​താ മെ​മ്പ​റാ​യി റ​ജീ​ന ര​ജീ​ന്ദ്ര​നാ​ഥ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ബി​ന്‍ ജോ​ണ്‍ ആ​ണ് ഓ​ഡി​റ്റ​ര്‍.

പൊ​തു​യോ​ഗ​ത്തി​ന് എ​ത്തി​യ സ​മാ​ജം അം​ഗ​ങ്ങ​ള്‍​ക്കും സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും പു​തി​യ പ്ര​സി​ഡ​ന്‍റ് ഡി​പി​ന്‍ പോ​ള്‍ ന​ന്ദി പ​റ​ഞ്ഞു.

NRI

ക​ല കു​വൈ​റ്റ് വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​റ്റ്) 47-ാമ​ത് വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ. സ​ന​ൽ കു​മാ​ർ ന​ഗ​ർ (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ) ന​ട​ക്കും. 

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ജെ. ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കു​വൈ​റ്റി​ലെ മു​ഴു​വ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

District News

വി​ശ്വാ​സ​പ​രി​ശീ​ല​ന ദി​ന​വും ഭ​ക്ത​സം​ഘ​ട​ന സം​യു​ക്ത വാ​ർ​ഷി​ക​വും

കു​ന്നം​കു​ളം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന ദി​ന​വും ഭ​ക്ത​സം​ഘ​ട​ന സം​യു​ക്ത വാ​ർ​ഷി​ക​വും തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഡെ​യ്സ​ൻ മു​ണ്ടോ​പു​റം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സൂ​ര്യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ഏ​യ്ഞ്ച​ൽ മ​രി​യ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ചി​റ​ള​യം ഹോ​ളി ചൈ​ൽ​ഡ് കോ​ണ്‍​വ​ന്‍റ് സി​സ്റ്റ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ബെ​ൻ​സി സി​എം​സി, കെ​ക്കാ​രന്മാ​രാ​യ വ​ർ​ഗീ​സ് ആ​ന്‍റ​ണി, കെ.​എ​ൽ. ലോ​യ്ഡ്, ജോ​ഫി ജോ​സ​ഫ്, ഭ​ക്ത​സം​ഘ​ട​ന ഏ​കോ​പ​ന​സ​മി​തി ക​ണ്‍​വീ​ന​ർ സി.​ഒ. ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ്് എം.​എ​ൽ. സു​നി​ൽ, സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്് സി.​എ​ഫ്. ആ​ൻ റോ​സ, ജി​നി ജെ​യ്മോ​ൻ, ഷോ​ബി റൊ​ണാ​ൾ​ഡ്്് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശ്വാ​സ പ​രി​ശി​ല​ന പ്രി​ൻ​സി​പ്പ​ൽ പി.​എ. ലി​ല്ലി സ്വ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി.​ഡി. ബി​ന്നി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഡ​ൽ​ഹി ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക സെ​മി​നാ​ർ ശ​നി‌​യാ​ഴ്ച മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക സെ​മി​നാ​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ല​ക്‌​നോ​യി​ൽ ന​ട​ക്കും. സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​യു​വ​ജ​ന​പ്ര​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജെ​യി​ൻ സി. ​മാ​ത്യു നി​ർ​വ​ഹി​ക്കും

"സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി​ട്ട് ക്രി​സ്തു ന​മ്മെ സ്വ​ത​ന്ത്ര​രാ​ക്കി.. ആ​ക​യാ​ൽ അ​ത് ഉ​റ​ച്ചു​നി​ൽ​പ്പി​ൻ.. അ​ടി​മ നു​ക​ത്തി​ൽ പി​ന്നെ​യും കു​ടു​ങ്ങി പോ​ക​രു​ത്' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഫാ. ​ആ​രോ​ൺ മാ​ത്യൂ​സ് ജോ​ഷു​വ, റീ​ന ചാ​ൾ​സ് (ഇ​ഇ​എഫ് ചെ​യ​ർ​പേ​ഴ്സ​ൺ) എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നു വൈ​ദി​ക​ർ, പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up